കൊച്ചിയില്‍ വിതരണം ചെയ്യുന്ന ഐസില്‍ മാരകവസ്തുക്കള്‍
Tuesday, April 23, 2013 10:54 PM IST
കൊച്ചി: നഗരത്തില്‍ വിതരണം ചെയ്യുന്ന ഐസില്‍ അമോണിയം അടക്കമുള്ള മാരകവസ്തുക്കള്‍ അടങ്ങിയതായി കണ്െടത്തി. അമോണിയയ്ക്കു പുറമേ മാരകമായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യവും പരിശോധനയില്‍ കണ്െടത്തി. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്െടത്തിയത്.

മട്ടാഞ്ചേരിയിലും തോപ്പുംപടിയിലും എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലുമാണ് സ്ക്വാഡ് പരിശോധന നടത്തിയത്. ഇവിടങ്ങളില്‍നിന്നു ശേഖരിച്ച വെള്ളം പരിശോധനാ വിധേയമാക്കിയപ്പോഴാണ് മാരക രാസവസ്തുക്കള്‍ കണ്െടത്തിയത്. ശീതള പാനിയങ്ങളില്‍ നിലവാരം കുറഞ്ഞ ഐസ് ഉപയോഗിക്കുന്നതു കണ്െടത്തിയ പശ്ചാത്തലത്തില്‍ കൊച്ചി കോര്‍പറേഷന്റെ ആരോഗ്യവിഭാഗം നേരത്തേ ഐസ് ഫാക്ടറികളും പരിശോധന നടത്തിയിരുന്നു.