ഗായിക ഷംഷാദ് ബീഗം അന്തരിച്ചു
Tuesday, April 23, 2013 10:31 PM IST
ന്യൂഡല്‍ഹി: ഹിന്ദി സിനിമാലോകത്തെ ആദ്യകാല പിന്നണി ഗായികമാരില്‍ ഒരാളായ ഷംഷാദ് ബീഗം (94) അന്തരിച്ചു. 'മേരെ പിയ ഗായെ രംഗൂണ്‍', കഭി ഓര്‍ കഭ് പാര്‍', 'കജിര മൊഹബത്ത് വാല' തുടങ്ങിയ സൂപ്പര്‍ഹിറ്റ് ഗാനങ്ങളിലൂടെ ഹിന്ദിസിനിമാലോകത്ത് തന്റെതായ സ്ഥാനം നേടിയ ഷംഷാദ് ബീഗം മൂബൈയിലെ വസതിയില്‍ ഇന്നലെ രാത്രിയാണ് അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ആശുപത്രിയിലായിരുന്നു.

1919 ഏപ്രില്‍ 14നു പഞ്ചാബിലെ അമൃത്സറിലാണ് ഷംഷാദ് ബീഗം ജനിച്ചത്. 1947 ഡിസംബര്‍ 16നു ലാഹോറിലെ പെഷവാര്‍ റേഡിയോയിലൂടെയാണ് ഗാനരംഗത്ത് സജീവമായത്. 1955ല്‍ ഭര്‍ത്താവ് ഗണ്‍പത് ലാല്‍ ബട്ടോ മരിച്ചതിനു ശേഷം മുബൈയില്‍ മകളോടൊപ്പമായിരുന്നു ബീഗം താമസിച്ചിരുന്നത്. തന്റെ മാസ്മരിക ശബ്ദത്തിലൂടെ ജനലക്ഷങ്ങളെ ആകര്‍ഷിച്ച ബീഗം വര്‍ഷങ്ങള്‍ക്ക് മുമ്പ് പിന്നണിഗാനരംഗത്തു നിന്നും പിന്‍വാങ്ങിയിരുന്നു.