ചൈന ഭൂകമ്പം: മരണം 193 ആയി
Tuesday, April 23, 2013 8:42 PM IST
ബീജിംഗ്: ചൈനയില്‍ കഴിഞ്ഞ ശനിയാഴ്ച റിക്ടര്‍ സ്കെയില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ മരിച്ചവര്‍ 193 ആയി. 12,000ത്തിലധികം പേര്‍ക്ക് പരിക്കേറ്റു. 23 പേരെ കാണാനില്ലന്നാണ് റിപ്പോര്‍ട്ട്. ഭൂകമ്പത്തിനു പിന്നാലെ ഇതുവരെ 3000ത്തോളം തുടര്‍ചലനങ്ങള്‍ ഉണ്ടായതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. ഭൂചലനത്തില്‍ 1.40 മില്യണ്‍ വീടുകള്‍ തകര്‍ന്നു. രണ്ട് മില്യണിലധികം ആളുകളെയാണ് ഭൂചലനം ബാധിച്ചു.

റിക്ടര്‍ സ്കെയിലില്‍ 5.4 വരെ രേഖപ്പെടുത്തിയ തുടര്‍ചലനങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നതായി അധികൃതര്‍ പറഞ്ഞു. ഭൂകമ്പബാധിത മേഖലകളില്‍ മഴപെയ്യുന്നതും രക്ഷാ പ്രവര്‍ത്തനങ്ങളെ ബാധിച്ചിടുണ്ട്. എന്നിരുന്നാലും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.