ആസിഡുമായി എത്തിയ ടാങ്കര്‍ കൊടുവള്ളിയില്‍ മറിഞ്ഞു: ആസിഡ് ചോര്‍ന്നത് പരിഭ്രാന്തി പരത്തി
Tuesday, April 23, 2013 5:35 PM IST
കൊടുവളളി(കോഴിക്കോട്): കൊടുവളളി എംപിസി ജംഗ്ഷനില്‍ ആസിഡ് ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. ഇന്നു പുലര്‍ച്ചെ 1.30നാണ് ടാങ്കര്‍ ലോറി കൊടുവളളി ജംഗ്ഷനില്‍ മറിഞ്ഞത്. മൈസൂരില്‍ നിന്നുളള കെമിക്കല്‍ കമ്പനിയില്‍ നിന്ന് തൃശൂരിലെ പ്ളൈവുഡ് കമ്പനിയിലേക്ക് കൊണ്ടുവരികയായിരുന്ന 'ഫോര്‍മാഡിഹൈഡ്' ആസിഡ് കയറ്റിയ ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്.

ലോറിമറിഞ്ഞതിനെ ആസിഡ് ചോര്‍ന്ന് പരക്കുകയായിരുന്നു. നാട്ടുകാരില്‍ കണ്ണ് എരിച്ചിലും ശ്വാസംമുട്ടലും അനുഭവപ്പെടുന്നത്.നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്. ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് കൊടുവളളിയില്‍ വാഹനഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.ലോറിമറിഞ്ഞതിനെ തുടര്‍ന്ന് പരിക്കേറ്റ ഡ്രൈവറെ കൊടുവളളിയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല.

ആസിഡ് ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്നു രക്ഷാപ്രവര്‍ത്തനത്തിനും ബുദ്ധിമുട്ടുണ്ടായി. മുക്കത്ത് നിന്നും നരിക്കുനിയില്‍ നിന്നും ഓരോ യൂണിറ്റാണ് എത്തിയിരുന്നത്. എന്നാല്‍ കണ്ണ് എരിച്ചിലും ശ്വാസംമുട്ടലും കാരണം ആദ്യം ഫയര്‍ഫോഴ്സ് ജീവനക്കാര്‍ ബുദ്ധിമുട്ടി. പീന്നിട് ശ്വസനോപകരണം ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഡ്രൈവറെയാണ് ആദ്യം മാറ്റിയത്. രാവിലെയോടെയാണ് ടാങ്കര്‍ ലോറി റോഡിന് സമീപത്തേക്ക് മാറ്റിയിട്ടത്.ഫയര്‍ഫോഴ്സ് അധികൃതര്‍ റോഡില്‍ വെളളമടിച്ച് വൃത്തിയാക്കിയിട്ടുണ്ട്.