കഥയുടെ ഒഴുക്ക് ഒരിക്കലും നിലയ്ക്കില്ല: ടി. പത്മനാഭന്‍
Tuesday, April 23, 2013 4:49 PM IST
തൃശൂര്‍: കഥയുടെ നദി ഒഴുകുകയാണെന്നും, ആ ഒഴുക്ക് ഒരിക്കലും നില്‍ക്കില്ലെന്നും കഥാകൃത്ത് ടി. പത്മനാഭന്‍. നല്ല വായനക്കാരനാകുക എന്നത് നിസാരകാര്യമല്ല. എഴുത്തുകാരനാകുന്നതിലും പുഷ്കലമായ കാര്യമാണത്. കുട്ടികളോടുള്ള ഇഷ്ടംകൊണ്ടാണ് കുട്ടികളെക്കുറിച്ച് കൂടുതല്‍ കഥകളെഴുതിയതെന്നും പത്മനാഭന്‍ പറഞ്ഞു.

ഇന്‍ഫര്‍മേഷ ന്‍-പബ്ളിക് റിലേഷന്‍സ് വകുപ്പും സംസ്ഥാന ബാലസാഹിത്യ ഇന്‍ സ്റിറ്റ്യൂട്ടും പീച്ചി യില്‍ സംഘടിപ്പിച്ച കുട്ടികളുടെ സംസ്ഥാനതല കഥാശില്‍പശാല സര്‍ഗവസന്തം ഉദ് ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രഫ.നെടുമുടി ഹരികുമാര്‍ അധ്യക്ഷത വഹി ച്ചു. പി.കെ. പാറക്കടവ്, സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍, അജി തന്‍ മേനോത്ത്, ഹരിദാസ് മൊകേരി, ഡോ. മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.

50ഓളം കുട്ടികളാണ് ക്യാമ്പില്‍ പങ്കെടു ക്കുന്നത്. രാവിലെ പ്രഫ. നെടുമുടി ഹരികു മാറിന്റെ നേതൃത്വത്തില്‍ കവി കുഞ്ഞുണ്ണി മാഷിന്റെ വലപ്പാട്ടെ സ്മൃതി കുടീരത്തില്‍ പുഷ് പാര്‍ച്ചന നടത്തിയശേഷമാണ് ക്യാമ്പ് അംഗ ങ്ങള്‍ പീച്ചിയിലെത്തിയത്.