സര്‍ക്കാരിനെ അട്ടിമറിക്കാനില്ല: പന്ന്യന്‍ രവീന്ദ്രന്‍
Sunday, April 21, 2013 2:22 AM IST
തിരുവനന്തപുരം: യുഡിഎഫ് ഘടകകക്ഷികളെ സ്വാധീനിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എല്‍ഡിഎഫ് ശ്രമിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. എന്നാല്‍ യുഡിഎഫ് സ്വയം തകര്‍ന്നാല്‍ പ്രതിപക്ഷത്തിന്റെ കടമ നിര്‍വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് വിടാനുള്ള ജെഎസ്എസിന്റെ നീക്കത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗൌരിയമ്മയെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള വിഎസിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ പന്ന്യന്റെ പ്രസ്താവനയ്ക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.