ഗൌരിയമ്മ യുഡിഎഫില്‍ തുടരണം: വീരേന്ദ്രകുമാര്‍
Sunday, April 21, 2013 12:22 AM IST
കോഴിക്കോട്:. കെ.ആര്‍. ഗൌരിയമ്മയും ജെഎസ്എസും യുഡിഎഫില്‍ തുടരേണ്ടത് മുന്നണിയുടെ ആവശ്യമാണെന്ന് സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) നേതാവ് എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു.

പ്രശ്നങ്ങളുണ്െടങ്കില്‍ അവ ചര്‍ച്ച ചെയ്തു പരിഹരിക്കുകയാണ് വേണ്ടതെന്നും വീരേന്ദ്രകുമാര്‍ ആവശ്യപ്പെട്ടു. ഇതോടെ ഗൌരിയമ്മയെ യുഡിഎഫില്‍ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ നേതാക്കള്‍ രംഗത്തുവരികയാണ്. രാവിലെ മന്ത്രി ആര്യാടന്‍ മുഹമ്മദ് സമാനമായ ആവശ്യം പ്രകടിപ്പിച്ചിരുന്നു.