ലോഡ്ജു മുറിയില്‍ രണ്ടു മാസം പഴക്കമുള്ള മൃതദേഹം
Sunday, April 21, 2013 12:07 AM IST
തിരുവനന്തപുരം: ലോഡ്ജു മുറിയില്‍ രണ്ടു മാസം പഴക്കമുള്ള മൃതദേഹം കണ്െടത്തി. കണ്ണേറ്റുമുക്ക് ഭൂതനാഥ ക്ഷേത്രത്തിനു പിന്നില്‍ ആറു വര്‍ഷമായി അടച്ചിട്ടിരുന്ന ലോഡ്ജിലാണ് മൃതദേഹം കണ്ടത്്. മൃതദേഹത്തിനു രണ്ടു മാസം പഴക്കമുള്ളതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ലോഡ്ജിന്റെ പുനരുദ്ധാരണത്തിനായി ഉടമ എത്തിയപ്പോഴാണ് മൃതദേഹം കണ്െടത്തിയത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. തമ്പാനൂര്‍ പോലീസ് കേസെടുത്തു.