ഷിബു ബേബി ജോണ്‍ രാജിവയ്ക്കെണ്ടെണ്്ടന്ന് ആര്യാടന്‍
Saturday, April 20, 2013 10:04 PM IST
കൊച്ചി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചതിന്റെ പേരില്‍ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ രാജിവയ്ക്കേണ്്ടണ്ടതില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. മന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണ്. അത് അദ്ദേഹം തീരുമാനിച്ചുകൊള്ളും. ഇതില്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് അഭിപ്രായം പറയേണ്്ടണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ അഹമ്മദാബാദില്‍ എത്തി സന്ദര്‍ച്ച ഷിബുവിനെതിരേ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ഷിബു രാജി വയ്ക്കണമെന്ന് പി.സി. ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു. ഇതിനോടായിരുന്നു ആര്യാടന്റെ പ്രതികരണം.