സഹോദരിയെ തട്ടിക്കൊണ്്ടുപോയി പീഡിപ്പിച്ചു; പ്രതിയെ സഹോദരന്‍ തല്ലിക്കൊന്നു
Saturday, April 20, 2013 10:00 PM IST
ജയ്പൂര്‍: രാജസ്ഥാനില്‍ സഹോദരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാളെ സഹോദരന്‍ തല്ലിക്കൊന്നു. ഭീല്‍വാരയിലെ സുഭാഷ് നഗറിലാണ് സഹോദരന്റെ മധുരപ്രതികാരം. 22 കാരിയായ ഒരു പെണ്‍കുട്ടിയെ ശങ്കര്‍ലാല്‍ എന്നയാള്‍ തട്ടിക്കൊണ്ട് പോയത് ഒരാഴ്ച മുമ്പാണ്. രണ്്ടണ്ട് ദിവസത്തോളം ഒരു മുറിയില്‍ പൂട്ടിയിട്ട് ഇയാളെ പലതവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇതിനിടെ കുടുംബത്തിന്റെ പരാതിയില്‍ യുവതിയെ തട്ടിക്കൊണ്്ടണ്ട് പോകാന്‍ സഹായിച്ച ജഗ്ദീഷ് എന്നയാളെ പോലീസ് അറസ്റ് ചെയ്തു.

ഇതിനിടെ പോലീസിന്റെ പിടിയില്‍ നിന്നും രക്ഷപെടാന്‍ ഒളിവില്‍ പോയ ശങ്കര്‍ലാലിനായി തിരച്ചില്‍ തുടരുന്നതിനിടെയായിരുന്നു കൊലപാതകം. പെണ്‍കുട്ടിയുടെ സഹോദരന്‍ ശ്യാംലാല്‍ ശങ്കര്‍ലാലിനെ ശനിയാഴ്ച തട്ടിക്കൊണ്ടുപോയി തല്ലിക്കൊല്ലുകയായിരുന്നുവെന്നാണ് ശങ്കര്‍ലാലിന്റെ കുടുംബാംഗങ്ങള്‍ പറയുന്നത്. പോലീസ് പിന്നീട് ശ്യാംലാലിനെ അറസ്റ് ചെയ്തു.