സ്പാനിഷ് ലീഗ്: ബാഴ്സയ്ക്കും റയാലിനും വിജയം
Saturday, April 20, 2013 9:12 PM IST
മാഡ്രിഡ്: സ്പാനിഷ് ഫുട്ബോള്‍ ലീഗില്‍ ബാഴ്സലോണയ്ക്കും റയാല്‍ മാഡ്രിഡിനും വിജയം. ഏകപക്ഷീയമായ ഒരു ഗോളിന് ലെവാന്റയെ തകര്‍ത്താണ് ബാഴ്സ വിജയം ആഘോഷിച്ചത്. 84-ാം മിനിറ്റില്‍ സെസ്ക് ഫാബ്രിഗസാണ് ബാഴ്സയ്ക്ക് വിജയം സമ്മാനിച്ചത്. മെസിയില്ലാതെ ഇറങ്ങിയ ബാഴ്സയ്ക്ക് പതിവ് ആധിപത്യം പുലര്‍ത്താന്‍ കഴിഞ്ഞില്ല.

റയാല്‍ ബെറ്റിസിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് റയാല്‍ മാഡ്രിഡ് വിജയം സ്വന്തമാക്കിയത്. മെസുട്ട് ഒസില്‍ (45, 90), കരിം ബെന്‍സിമ (57) എന്നിവരാണ് റയലിനുവേണ്ടി എതിരാളികളുടെ വല കുലുക്കിയത്. വിജയത്തോടെ ലീഗില്‍ 2ണ്ടാം സ്ഥാനത്തുള്ള റയലിന് 32 കളികളില്‍ 71 പോയിന്റായി.