നാസിക്കില്‍ അനധികൃത ആശ്രമത്തില്‍ നിന്നും എട്ട് കുട്ടികളെ മോചിപ്പിച്ചു
Saturday, April 20, 2013 9:01 PM IST
നാസിക്ക്: പാള്‍സ് ഗ്രാമത്തിലെ അനധികൃതആശ്രമമായ സായ് ബാലില്‍നിന്നും പോലീസും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നു എട്ട് കുട്ടികളെ രക്ഷപ്പെടുത്തി. ആശ്രമത്തിന്റെ ചുമതലക്കാരനായ അനില്‍ മോഹന്‍ രക്ഷപ്പെട്ടു. ഒരു ആശ്രമം നടത്താന്‍ അനുവാദമുണ്ടായിരുന്നില്ലെന്നു പോലീസ് പറഞ്ഞു.

ആദിവാസികളായ കുട്ടികളായിരുന്നു ആശ്രമത്തില്‍ ഉണ്ടായിരുന്നവരില്‍ ഭൂരിഭാഗവും. ആശ്രമത്തില്‍ നിന്നു ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍ അനുസരിച്ച് ഇവരെല്ലാം ഷിന്‍ഡേയിലും പാള്‍സിയിലുമുള്ള സ്കുളുകളില്‍ പഠിക്കുന്നവരാണ്.

ആശ്രമത്തില്‍ നിന്നു മോചിപ്പിച്ച കുട്ടികളെ ജൂവനൈല്‍ ഹോമിലെയ്ക്ക് അയച്ചതായി പോലീസ് പറഞ്ഞു. സംഭവങ്ങളുടെ നിജസ്ഥിതി അനില്‍ മോഹനെ അറസ്റു ചെയ്താല്‍ മാത്രമെ അറിയാന്‍ സാധിക്കുകയൊള്ളുവെന്നും 2004 മുതല്‍ ഇയാള്‍ ഈ സ്ഥാപനം നടത്തി വരുകയാണെന്നും പോലീസ് വ്യക്തമാക്കി.