മാവോയിസ്റുകള്‍ കൊലപ്പെടുത്തിയ പോലീസ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി
Saturday, April 20, 2013 8:04 PM IST
ഹൈദാരാബാദ്: മാവോയിസ്റുകള്‍ കൊലപ്പെടുത്തിയ ആന്ധ്രപ്രദേശ് പോലീസ് ഓഫീസറുടെ മൃതദേഹം വനത്തില്‍ കണ്ടെത്തി. ആന്ധ്ര പോലീസിന്റെ മാവോയിസ്റ് വിരുദ്ധ സംഘത്തിലെ ഇന്‍സ്പെക്ടര്‍ ആയിരുന്നു വര പ്രസാദ്. ആന്ധ്ര ചത്തിസ്ഗഡ് അതിര്‍ത്തിയിലാണ് വര പ്രസാദിന്റെ മൃതദേഹം കണ്ടെത്തിയത്.

ബുധനാഴ്ച മവോയിസ്റുകളുമായി എറ്റുമുട്ടല്‍ നടക്കുന്നതിനിടെയാണ് വര പ്രസാദിലെ കാണാതാവുന്നത്. പോലീസുകാരുമായി എറ്റുമുട്ടല്‍ നടക്കുന്നതിനിടെ വര പ്രസാദും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ മാവോയിസ്റുകള്‍ വെടിവച്ചിടുകയായിരുന്നു. വര പ്രസാദ് ഉള്‍പ്പെടെ അഞ്ചു പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. വര പ്രസാദ് ഒഴികെ എല്ലാവരും ശരിയായ ദിശയില്‍ നടന്നു ക്യാമ്പില്‍ എത്തി. എന്നാല്‍ വഴി തെറ്റിയ വര പ്രസാദിനെ മാവോയിസ്റുകള്‍ ബന്ദിയാക്കുകയായിരുന്നു.

മദ്ധ്യസ്ഥര്‍ മവോയിസ്റുകളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. കഴിഞ്ഞ ദിവസം വര പ്രസാദിന്റെ മൃതദേഹം വനത്തില്‍ കണ്ടെത്തുകയായിരുന്നു.