ചെന്നൈ വിമാനത്താവളത്തില്‍ തീ പിടുത്തം
Saturday, April 20, 2013 7:30 PM IST
ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ കേറ്ററിംങ്ങ് വാനിന് തീ പിടിച്ചു. മാല്‍ദ്വീപ്സിലെക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലേക്കുള്ള ഭക്ഷണവുമായി വന്ന വാനിനാണ് തീപിടിച്ചത്. വിമാനത്തിലേക്കു ഭക്ഷണം കയറ്റുമ്പോഴാണ് വാഹനത്തിന് തീ പിടിച്ചത്. ഉടന്‍തന്നെ അഗ്നിശമന സേന തീ നിയന്ത്ര വിധേയമാക്കി.

വാഹനത്തിന്റെ പെട്രോള്‍ ടാങ്കിനുണ്ടായ ചോര്‍ച്ചയാണ് തീ പിടുത്തത്തിന്റെ കാരണമെന്നാണു പ്രാധമിക നിഗമനം. സംഭവത്തെക്കുറിച്ച് എയര്‍പോര്‍ട്ട് ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.