പീഡന കേസിലെ പ്രതി രണ്ടു വര്‍ഷത്തിനു ശേഷംഅറസ്റില്‍
Saturday, April 20, 2013 7:26 PM IST
കാസര്‍ഗോഡ്: രണ്ടു വര്‍ഷം മുമ്പ് 24 കാരിയെ പീഡിപ്പിച്ചു മുങ്ങിയ പ്രിന്റിംഗ് പ്രസ് ജീവനക്കാരന്‍ അറസ്റില്‍. ആദൂര്‍ പാണ്ടി കടുവനടുക്കത്തെ രാധാകൃഷ്ണന്‍ (37) നെയാണ് ആദൂര്‍ സിഐ എ.സതീഷ്കുമാര്‍ വിട്ലയില്‍ നിന്നും അറസ്റു ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ രാധാകൃഷ്ണനെ രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു. രണ്ടു വര്‍ഷം മുമ്പ് അയല്‍വാസിയും അവിവാഹിതയുമായ യുവതിയെ വീട്ടിലെത്തിയ രാധാകൃഷ്ണന്‍ വിവഹാം കഴിക്കാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് ബലാത്സംഗം ചെയ്തതായാണു കേസ്.

ബാംഗ്ളൂരിലടക്കം പ്രസുകളില്‍ ജോലിചെയ്തിരുന്ന രാധാകൃഷ്ണന്‍ പിന്നീട് നാട്ടില്‍ നിന്നും മുങ്ങുകയായിരുന്നു. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു പോലീസ് സുള്ള്യയിലെത്തി പ്രതിയെ പിടികൂടിയത്.