കുട്ടിക്കളി പോലീസിനെ വട്ടം ചുറ്റിച്ചു
Saturday, April 20, 2013 7:10 PM IST
വിഴിഞ്ഞം: കുട്ടികള്‍ കളിക്കുന്നതിനിടെ കടലില്‍ അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ രക്ഷയ്ക്ക് ഉപയോഗിക്കുന്ന റേഡിയോ ബീക്കണില്‍ തട്ടി അബദ്ധത്തില്‍ അപായ സൈറണ്‍ മുഴങ്ങി. അപകടം നടന്ന ഉറവിടം തേടി തീരദേശപോലീസ് അലഞ്ഞു.

കഴിഞ്ഞദിവസം വൈകുന്നേരമാണ് അധികൃതരെ വട്ടം കറക്കിയ സന്ദേശമെത്തിയത്. കടലില്‍ ആരോ അകപ്പെട്ടെന്ന മുംബൈയില്‍ നിന്നുള്ള സന്ദേശം വിഴിഞ്ഞം കോസ്റ്റ് ഗാര്‍ഡിന് കിട്ടി. തുടര്‍ന്ന് പൂവാര്‍ ഭാഗത്താണ് സംഭവമെന്നറിഞ്ഞതീരദേശപോലീസ് രാത്രിയില്‍ കടലില്‍ തിരച്ചില്‍ നടത്തി. ഒന്നും കിട്ടാതെ അലഞ്ഞ അന്വേഷകര്‍ക്ക് ബീക്കണിന്റെ ഉടമസ്ഥന്റെയും അയാളുടെ മേല്‍വിലാസവും വീണ്ടും സന്ദേശമായി ലഭിച്ചു. തുടര്‍ന്ന് ഉടമസ്ഥനെ കണ്െട ത്തുകയും അന്വേഷണത്തില്‍ കുട്ടികളുടെ കുട്ടികളി പുറത്തു വന്നത്.