കൊട്ടാരക്കരയില്‍ ബസ് കടയില്‍ ഇടിച്ചു കയറി 27 പേര്‍ക്കു പരിക്ക്
Saturday, April 20, 2013 6:35 PM IST
കൊട്ടാരക്കര: കൊട്ടാരക്കരയ്ക്കു സമീപം ഇഞ്ചക്കാട്ട് കെഎസ്ആര്‍ടിസി ബസ് കടയില്‍ ഇടിച്ചു കയറി 27 പേര്‍ക്കു പരിക്കേറ്റു. മാനന്തവാടിയില്‍നിന്നും തിരുവനന്തപുരത്തേക്കു പോയ ബസാണ് നിയന്ത്രണം വിട്ട് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.