ഹരിയാന നാടോടി നര്‍ത്തകര്‍ 23നു കൊച്ചിയില്‍
Saturday, April 20, 2013 3:23 PM IST
കൊച്ചി: ഹരിയാനയില്‍ നിന്നു മുപ്പതംഗ നാടോടി നര്‍ത്തകരുടെ സംഘം കൊച്ചിയിലെത്തുന്നു. പ്രശസ്ത ഹരിയാന നാടോടി നൃത്തങ്ങളായ ഫാല്‍ഗുല്‍, ധമാല്‍, ഝുമാര്‍, ഘുമാര്‍, ഖുറിയ എന്നിവ 23നു എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളില്‍ സംഘം അവതരിപ്പിക്കും.

ഹരിയാന സര്‍ക്കാരിന്റെ സഹകരണത്തോടെ കേരളത്തിലെ സാംസ്കാരിക സമന്വയ സ്ഥാപനമായ ഭാരത് ഭവനാണ് ഹരിയാന ഫെസ്റ് എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നത്. 22നു തിരുവനന്തപുരത്ത് മന്ത്രി കെ.സി. ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്യും.