പ്രസ് അക്കാദമി അവാര്‍ഡ്: എന്‍ട്രികള്‍ ക്ഷണിച്ചു
Saturday, April 20, 2013 2:36 PM IST
കാസര്‍ഗോഡ്: കേരള പ്രസ് അക്കാദമിയുടെ 2012 ലെ ജേര്‍ണലിസം അവാര്‍ഡുകള്‍ക്ക് എന്‍ട്രി ക്ഷണിച്ചു. ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്, മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ്, മികച്ച പ്രാദേശിക ലേഖകനുള്ള മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ്, മികച്ച ഹ്യൂമന്‍ ഇന്ററസ്റ് സ്റോറിക്കുള്ള എന്‍.എന്‍. സത്യവ്രതന്‍ അവാര്‍ഡ്, മികച്ച് ന്യൂസ് ഫോട്ടോഗ്രാഫര്‍ക്കുള്ള പ്രസ് അക്കാദമി അവാര്‍ഡ് എന്നിവയ്ക്കാണ് എന്‍ട്രികള്‍ ക്ഷണിച്ചത്.

റിപ്പോര്‍ട്ടില്‍ ലേഖകന്റെ പേര് വച്ചിട്ടില്ലെങ്കില്‍ സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രം ഹാജരാക്കണം. എന്‍ട്രിയുടെ മൂന്നു കോപ്പികള്‍ സഹിതം 30 നകം സെക്രട്ടറി, കേരള പ്രസ് അക്കാദമി, കാക്കനാട്, കൊച്ചി - 682030 എന്ന വിലാസത്തില്‍ അയയ്ക്കണം. 2012 ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള അവാര്‍ഡിനും പ്രേക്ഷകര്‍ക്കു പേര് നിര്‍ദേശിക്കാവുന്നതാണ്. 25,000 രൂപയും പ്രശ്സതി പത്രവുമാണ് പുരസ്കാര ജേതാക്കള്‍ക്ക് ലഭിക്കുക.