ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്നതു വെല്ലുവിളി: കൊടിക്കുന്നേല്‍ സുരേഷ്
Saturday, April 20, 2013 12:48 PM IST
കൊച്ചി: ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുകയെന്നതാണ് ഇന്നു രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയെന്ന് കേന്ദ്രമന്ത്രി കൊടിക്കുന്നേല്‍ സുരേഷ്. ബില്‍ഡിംഗ് ആന്‍ഡ് റോഡ് വര്‍ക്കേഴ്സ് ഫെഡറേഷന്‍ 40-ാം വാര്‍ഷികം എറണാകുളം രാജേന്ദ്ര മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായും സുരക്ഷ ഏര്‍പ്പെടുത്തുന്നതിനും ഒട്ടനവധി നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു പോരുന്നത്. വര്‍ഷം തോറും ഇതിനായി ധാരാളം തുക വകയിരുത്താറുമുണ്ട്. എന്നാല്‍ അവ വിജയപ്രദമായി നടപ്പാക്കുന്നതില്‍ ചില പാളിച്ചകള്‍ സംഭവിക്കാറുണ്െടന്നതാണ് വാസ്തവം. ഏറെ അവഗണനയും ചൂഷണവും അനുഭവിക്കേണ്ടിവരുന്നവരാണ് നിര്‍മാണ മേഖലയില്‍ പണിയെടുക്കുന്നവര്‍. നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ക്ക് ഇഎസ്ഐ ആനുകൂല്യങ്ങള്‍ എത്തിക്കുന്നതില്‍ വേഗത്തിലുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.സി. ജോസ് അധ്യക്ഷത വഹിച്ചു. കെ.പി. ധനപാലന്‍ എംപി, എംഎല്‍എമാരായ ഡോമിനിക് പ്രസന്റേഷന്‍, ബെന്നി ബഹനാന്‍, പി.എം. മുഹമ്മദ് ഹനീഫ്, ടി.വി. പുരം രാജു എന്നിവര്‍ പ്രസംഗിച്ചു.