വിവിയന്‍ റിച്ചാര്‍ഡ്സ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ഉപദേശകന്‍
Saturday, April 20, 2013 11:40 AM IST
ന്യൂഡല്‍ഹി: ഇതിഹാസ താരം വെസ്റിന്‍ഡീസിന്റെ സര്‍ വിവയന്‍ റിച്ചാര്‍ഡ്സ് ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ മുഖ്യ ഉപദേശകനാകും. ആറാം സീസണില്‍ കളിച്ച ആറ് മത്സരവും തോറ്റ ഡല്‍ഹിക്ക് റിച്ചാര്‍ഡ്സിന്റെ ഉപദേശങ്ങള്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ടീം.

ഡല്‍ഹി ടീമില്‍ കഴിവു തെളിയിച്ച നിരവധി താരങ്ങളുണ്ട്. ടീമിന്റെ ഉപദേശകനാകുന്നത് തനിക്ക് പുതിയ അനുഭവമായിരിക്കുമെന്നും ടീം വരും മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ചുമതലയേറ്റെടുത്ത ശേഷം വിവിയന്‍ റിച്ചാര്‍ഡ്സ് പറഞ്ഞു.