ഡല്‍ഹിയില്‍ കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് വധശിക്ഷ നല്‍കണം: സുഷമ സ്വരാജ്
Saturday, April 20, 2013 8:59 PM IST
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അഞ്ച് വയസുകാരി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തികാതിരിക്കണമെങ്കില്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണം. ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശില്‍ കുമാര്‍ ഷിന്‍ഡെ സര്‍വകക്ഷിയോഗം വിളിക്കണം. പീഡന കേസിലെ കുറ്റവാളികള്‍ക്കു വൈദ്യുതാഘാത ശിക്ഷ നല്‍കണമെന്നും സുക്ഷമ സ്വരാജ് ആവശ്യപ്പെട്ടു.