കാര്‍ഗില്‍ യുദ്ധകാലത്ത് 35000 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്െടന്ന് ജമ്മു-കാഷ്മീര്‍ സര്‍ക്കാര്‍
Tuesday, April 2, 2013 11:01 AM IST
ജമ്മു: കാര്‍ഗില്‍ യുദ്ധകാലത്ത് ഇന്തോ-പാക് അതിര്‍ത്തിയില്‍ നിന്ന് 35,794 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്െടന്ന് ജമ്മു-കാഷ്മീര്‍ ആഭ്യന്തരമന്ത്രി സജാദ് അഹമ്മദ് കിച്ച്ലു. നിയമസഭാ യോഗത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ രവീന്ദര്‍ കുമാര്‍ ശര്‍മയുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി.

ജമ്മു, കത്തുവ, രജൌരി, പൂഞ്ച് ജില്ലകളില്‍ നിന്നുള്ള കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ഓരോ കുടുംബങ്ങള്‍ക്കും മാസം 1600 രൂപ, സൌജന്യ റേഷന്‍, ഭക്ഷണസാധനങ്ങള്‍ വാങ്ങുന്നതിനായി 300 രൂപ എന്നിവ വീതം നല്കിയിട്ടുണ്ട്. കൂടാതെ കുടിവെള്ളം, വൈദ്യുതി, താമസസൌകര്യം തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങളും നല്കിയിട്ടുണ്െടന്നും മന്ത്രി പറഞ്ഞു.