ബീഹാറില്‍ മാനഭംഗത്തിനിരയായ പെണ്‍കുട്ടി പ്രതിയെ തീകൊളുത്തി കൊലപ്പെടുത്തി
Tuesday, April 2, 2013 10:29 AM IST
പാറ്റ്ന: ബീഹാറില്‍ യുവതി തന്നെ മാനഭംഗപ്പെടുത്തിയയാളെ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി. പാറ്റ്ന ജില്ലയിലെ സോയ ഗ്രാമത്തിലായിരുന്നു സംഭവം. രാത്രി തന്റെ വീട്ടില്‍വച്ച്് മാനഭംഗം ചെയ്ത ഭോല താക്കൂറിനെ യുവതി പിടികൂടി തലയില്‍ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊളളലേറ്റ ഭോല താക്കൂര്‍ തത്ക്ഷണം മരിച്ചു.

ഇയാളുടെ ഭാര്യ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. താക്കൂറിന്റെ മൃതദേഹം പോസ്റ് മോര്‍ട്ടത്തിന് അയച്ചുവെന്ന് പോലീസ് പറഞ്ഞു.