മെക്സിക്കോയില്‍ ബാറില്‍ വെടിവയ്പ്പ്; അഞ്ച് മരണം
Tuesday, April 2, 2013 9:18 AM IST
ഗ്വാഡാലജാര (മെക്സിക്കോ): മെക്സിക്കോ സിറ്റിയില്‍ അടുത്തടുത്തുള്ള രണ്ട് ബാറുകളില്‍ നടന്ന വെടിവെയ്പ്പില്‍ അമേരിക്കകാരനടക്കം അഞ്ച് പേര്‍ മരിച്ചു. കൈത്തോക്കും ഗ്രനേഡും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 17 പേര്‍ക്കു പരിക്കേറ്റു. ജെഫ് ലൈഡെല്‍ കോമര്‍ ആണ് മരിച്ച അമേരിക്കകാരനെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗോള്‍, റൂട്ട 66 എന്നി ബാറുകളിലാണ് വെടിവെയ്പ്പ് നടന്നത്. മരിച്ചവരില്‍ ബാര്‍ ജീവനക്കാരും ഉള്‍പ്പെടുന്നു.