സോണിയയും മന്‍മോഹന്‍ സിംഗും ഭാവിയിലേക്കുള്ള ആദര്‍ശമാതൃകകളെന്ന് കോണ്‍ഗ്രസ്
Tuesday, April 2, 2013 9:03 AM IST
ന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഭാവിയിലേക്കുള്ള ആദര്‍ശമാതൃകകളാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി. യുപിഎയിലെ രണ്ടു ശക്തികേന്ദ്രങ്ങള്‍ പരാജയമാണെന്ന ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗിന്റെ വിമര്‍ശനങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. മന്‍മോഹന്‍ സിംഗും സോണിയ ഗാന്ധിയും തമ്മിലുള്ള ബന്ധം വളരെ വിശിഷ്ടമാണെന്ന് ദിഗ്വിജയ് സിംഗ് പറഞ്ഞു.

യുപിഎയ്ക്ക് രണ്ടു ശക്തികേന്ദ്രങ്ങള്‍ ഒരിക്കലും ഗുണകരമാകില്ലെന്നാണ് ജനാര്‍ദന്‍ ദ്വിവേദി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. അടുത്ത തെരഞ്ഞെടുപ്പില്‍ യുപിഎ അധികാരത്തില്‍ വരികയാണെങ്കില്‍ പ്രധാനമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കാന്‍ രാഹുല്‍ഗാന്ധി യോഗ്യനല്ലെന്നും ദ്വിവേദി പറഞ്ഞിരുന്നു.