റിസര്‍വ് ബാങ്കില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച മലയാളി അറസ്റില്‍
Tuesday, April 2, 2013 8:35 AM IST
മുബൈ: റിസര്‍വ്് ബാങ്ക് ഓഫ് ഇന്ത്യയില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച മലയാളിയെ പോലീസ് അറസ്റ് ചെയ്തു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി പത്മഗിരി രാജ് ശേഖറാണ് അറസ്റിലായത്്. പൊന്‍കുന്നം അമ്മു ലക്കി സെന്ററില്‍ നിന്ന് മൂന്നര ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതിയാണ് ഇയാള്‍.

എയര്‍ഗണ്‍ ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിര്‍ത്ത് ഭീകരന്തരീക്ഷം സൃഷ്ടിച്ചതിനു ശേഷമായിരുന്നു രാജ് ശേഖര്‍ ബാങ്കില്‍ കയറാന്‍ ശ്രമിച്ചത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇയാളെ എംആര്‍എ മാര്‍ഗ് പോലീസ് സ്റേഷനില്‍ എത്തിച്ചു. അന്വേഷണത്തിനായി കാഞ്ഞിരപ്പള്ളി എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മുംബൈയിലേക്കു തിരിക്കും.