ആളൊഴിഞ്ഞ പുരയിടത്തില്‍ ആയുധങ്ങള്‍: അന്വേഷണം ഊര്‍ജിതമാക്കി
Tuesday, April 2, 2013 7:49 AM IST
കായംകുളം: ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നും വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കണ്െടടുത്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

കായംകുളം ചേരാവള്ളി ആരൂഡം ജംഗ്ഷന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നും ഇന്നലെയാണ് മൂന്ന് വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കണ്െടടുത്തത്.

പുരയിടത്തില്‍ ജോലിക്കെത്തിയവര്‍ ആയുധങ്ങള്‍ കാണുകയും പിന്നീട് പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. മുമ്പ് ഈ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ക്വട്ടേഷന്‍ സംഘങ്ങള്‍ ആയുധങ്ങള്‍ പുരയിടത്തില്‍ ഉപേക്ഷിച്ചതാവാം എന്നാണ് പോലീസ് പറയുന്നത്.