മ്യാന്‍മറില്‍ തീപിടുത്തം; 13 സ്കൂള്‍ കുട്ടികള്‍ മരിച്ചു
Tuesday, April 2, 2013 7:31 AM IST
യാങ്കൂണ്‍(മ്യാന്‍മര്‍): മ്യാന്‍മറിലെ ഒരു മോസ്കിലുണ്ടായ തീപിടുത്തതില്‍ 13 സ്കൂള്‍ കുട്ടികള്‍ മരിച്ചു. അപകടത്തില്‍ മരിച്ചത് മോസ്കിനോട് ചേര്‍ന്നു താമസിച്ചിരുന്ന, സമീപത്തെ സ്കൂളിലെ കുട്ടികളാണ്. ഇവിടെ ആകെ 75 കുട്ടികളാണ് താമസിച്ചിരുന്നത്. ഇതില്‍ ബോര്‍ഡിംഗിന്റെ മുകളിലത്തെ നിലയില്‍ കിടന്നിരുന്ന കുട്ടികളാണ് അപകടത്തില്‍ പെട്ടത്. പതിനാറ് കുട്ടികളാണ് അപകടസമയത്ത് ഉണ്ടായിരുന്നത്. അതില്‍ മൂന്ന് കുട്ടികള്‍ ചാടി രക്ഷപ്പെട്ടു.

അപകടത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പോലീസിന്റെ വിശദീകരണം. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ് ചെയ്തിട്ടില്ലെന്ന് യാങ്കൂണ്‍ പോലീസ് മേധാനവി വിന്‍ നയിങ് പറഞ്ഞു. എന്നാല്‍ മോസ്കുമായി ബന്ധപ്പെട്ടവര്‍, ഇതൊരു കരുതികൂട്ടിയുള്ള അപകടമാണെന്ന് ആരോപിച്ചു.