പശ്ചിമബംഗാളില്‍ എസ്എഫ്ഐ നേതാവ് പോലീസ് കസ്റഡിയില്‍ മരിച്ചു
Tuesday, April 2, 2013 7:10 AM IST
കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ എസ്എഫ്ഐ നേതാവ് പോലീസ് കസ്റഡിയില്‍ മരിച്ചു. സൂദീപ്താ ഗുപ്ത എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. പോലീസിന്റെ മര്‍ദനത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് ആരോപണം. കോളജ് തെരഞ്ഞെടുപ്പ് മാറ്റിവച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനിടെയാണ് സുദീപ്തായ്ക്ക് മര്‍ദനമേറ്റത്. സംഭവത്തില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ലാത്തി വീശി.