പാക്കിസ്ഥാനില്‍ വൈദ്യുതിനിലയത്തില്‍ ആക്രമണം; ഏഴുമരണം
Tuesday, April 2, 2013 6:04 AM IST
പെഷവാര്‍: പാക്കിസ്ഥാനിലെ പെഷവാറില്‍ വൈദ്യുതനിലയത്തില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ ഏഴു മരണം. മരിച്ചവരില്‍ നാലുപേര്‍ വൈദ്യുതിനിലയത്തിലെ ജീവനക്കാരും മുന്നുപേര്‍ പോലീസുകാരുമാണ്. വൈദ്യുതിനിലയത്തില്‍ അതിക്രമിച്ചു കയറി റോക്കറ്റ് ആക്രമണം നടത്തിയ തീവ്രവാദികള്‍ ഒരു പോലീസുകാരനെയും ഒരു ജീവനക്കാരനെയും സംഭവസ്ഥലത്തു വച്ചു വധിക്കുകയും ഒമ്പതു പേരെ തട്ടിക്കൊണ്ടുപോകുകയുമായിരുന്നു. ഇവരില്‍ അഞ്ചു പേരുടെ മൃതദേഹം പിന്നീട് ഒരു വയലില്‍ നിന്നാണു കണ്െടത്തിയത്.

വൈദ്യുതിനിലയം തകരാറിലായതോടെ പെഷവാര്‍ നഗരത്തിന്റെ പകുതിയോളം പ്രദേശങ്ങള്‍ ഇരുട്ടിലായി. മേയ് 11നു പാക്കിസ്ഥാനില്‍ പൊതു തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ആക്രമണം.

അതേസമയം താലിബാന്‍ പ്രശ്നം പരിഹരിക്കുന്നതിലുണ്ടായ വീഴ്ചയാണ് തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്കു കാരണമെന്ന് ആരോപണമുയരുന്നുണ്ട്.