ബാബ്റി മസ്ജിദ് കേസ്: സിബിഐക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം
Tuesday, April 2, 2013 2:46 AM IST
ന്യൂഡല്‍ഹി: ബാബ്റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ അപ്പീല്‍ നല്‍കാന്‍ വൈകിയതിന് സിബിഐക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം. മസ്ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട കേസ് ബിജെപി നേതാവ് എല്‍.കെ. അദ്വാനിക്കും മറ്റു ചില നേതാക്കള്‍ക്കും ബാധമാകില്ലെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ പോകാന്‍ വൈകിയതിനാണ് സിബിഐയെ സുപ്രീം കോടതി വിമര്‍ശിച്ചത്.

രണ്്ടാഴ്ചയ്ക്കുള്ളില്‍ ഇതിനെതിരേ അപ്പീല്‍ നല്‍കാനാണ് ജസ്റ്റീസ് എച്ച്എല്‍ ദത്തു അധ്യക്ഷനായ ബെഞ്ച് സിബിഐക്ക് നിര്‍ദേശം നല്‍കിയത്. ഇപ്പോള്‍ത്തന്നെ അനാസ്ഥ മൂലം 167 ദിവസം നഷ്ടപ്പെട്ടതായും കോടതി ചൂണ്്ടിക്കാട്ടി. അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെയും സോളിസിറ്റര്‍ ജനറലിന്റെയും നിയമോപദേശത്തിനു വേണ്്ടി കാത്തുനിന്നതാണ് അപ്പീല്‍ നല്‍കാന്‍ വൈകിയതിനു കാരണമായി സിബിഐ ബോധിപ്പിച്ചത്.