മന്ത്രിസ്ഥാനം കോണ്‍ഗ്രസിന്; സതീശനും മുരളിയും പ്രതാപനും പരിഗണനയില്‍
Tuesday, April 2, 2013 2:15 AM IST
തിരുവനന്തപുരം: ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവച്ചതോടെ അടുത്ത മന്ത്രിയാരെന്ന കാര്യം സജീവ ചര്‍ച്ചയാകുന്നു. കേരള കോണ്‍ഗ്രസ് പിള്ള വിഭാഗത്തിന് ഗണേഷല്ലാതെ മറ്റു എം.എല്‍.എമാരില്ലാത്തതിനാല്‍ മുന്നണിയിലെ പ്രമുഖ കക്ഷിയെന്ന നിലയില്‍ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. കോണ്‍ഗ്രസ് വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യം ഇതികം തന്നെ പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് ഉയര്‍ന്നു വന്നിട്ടുണ്ടണ്്ട്.. കോണ്‍ഗ്രസ് വകുപ്പ് ഏറ്റെടുക്കുകയാണെങ്കില്‍ പുതിയ മന്ത്രിയാരെന്ന ചര്‍ച്ചകളും കോണ്‍ഗ്രസ് ക്യാമ്പിനുള്ളില്‍ സജീവമായിട്ടുണ്ടണ്്ട്.

കഴിഞ്ഞ തവണ മന്ത്രിസ്ഥാനം ലഭിക്കാത്തവരില്‍ പ്രമുഖരായ വി.ഡി സതീശന്‍, ടി.എന്‍ പ്രതാപന്‍, കെ മുരളീധരന്‍ എന്നിവരില്‍ ആരെയെങ്കിലും മന്ത്രിയാക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. ജോസഫ് വാഴയ്ക്കന്റെ പേരും അന്തരീക്ഷത്തിലുണ്്ട്. എന്‍എസ്എസിനുകൂടി താല്‍പര്യമുള്ളയാളെയാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇതിനാല്‍ തന്നെ പ്രതാപന് സാധ്യത കുറവാണ്. കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയ്ക്ക് താല്‍പര്യമില്ലാത്തത് മുരളിക്കും വിലങ്ങുതടിയാകും.

വി.ഡി സതീശനെ മന്ത്രിയാക്കാത്തതിനെതിരെ വലിയ വിമര്‍ശനമാണ് ഉമ്മന്‍ചാണ്്ടിയ്ക്കും കൂട്ടര്‍ക്കും നേരത്തെ ഏറ്റുവാങ്ങേണ്ടി വന്നത്. മുരളിയെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തെ അനുകൂലിക്കുന്നവരുമുണ്്ട്. ഹരിത എം.എല്‍.എമാരില്‍ ആരെയെങ്കിലും മന്ത്രിയാക്കണമെന്ന ആവശ്യത്തിന് പ്രാമുഖ്യമുണ്ടണ്്ട്. എന്നാല്‍ ഈ ആവശ്യത്തിന് എത്രമേല്‍ സാധ്യയുണ്്െടണ്ടന്ന് കണ്്ടറിയേണ്്ടതുണ്ടണ്്ട്.

വകുപ്പ് തല്‍കാലം മുഖ്യമന്ത്രിയുടെ കൈവശമാണ്. ഗണേഷിനെതിരെയുള്ള പരാതി പരിഹരിച്ചിട്ട് അദ്ദേഹത്തെ തന്നെ തിരികെ വകുപ്പ് ഏല്‍പ്പിക്കണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നു വന്നിട്ടുണ്്ട്.

നെല്ലിയാമ്പതി അടക്കമുള്ള വിഷയങ്ങളില്‍ ഉറച്ച നിലപാട് എടുത്ത് ഗണേഷ് മന്ത്രിയെന്ന നിലയില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്ന അഭിപ്രായം ഈ ആരോപണങ്ങള്‍ക്കിടയിലുമുണ്്ട്. ഗണേഷിനെ എം.എല്‍.എ സ്ഥാനം രാജിവയ്പ്പിച്ച് പത്തനാപുരത്ത് നിന്ന് വീണ്്ടും മത്സരിപ്പിച്ച് ജയിപ്പിച്ച് മന്ത്രിയാക്കണമെന്ന ആവശ്യവും വിവിധ കോണുകളില്‍ നിന്നുയരുന്നുണ്ട്. വരും ദിവസങ്ങളിലെ ഈ ചര്‍ച്ചകളില്‍ നിന്ന് ഉരുത്തിരിഞ്ഞ് വരുന്ന കാര്യങ്ങളില്‍ തീരുമാനമുണ്്ടാകു.