യാമിനിക്ക് കുടുംബവുമായി അടുപ്പുണ്്ടായിരുന്നില്ല: പിള്ള
Tuesday, April 2, 2013 2:07 AM IST
കൊട്ടാരക്കര: യാമിനി പറഞ്ഞ എല്ലാക്കാര്യങ്ങളും ശരിയല്ലെന്ന് ഗണേഷിന്റെ പിതാവ് ആര്‍. ബാലകൃഷ്ണ പിള്ള. താനുമായി ആലോചിച്ചല്ല അവര്‍ പല കാര്യങ്ങളും ചെയ്തത്. പല പരാതികളും വിളിച്ചു പറയാറുണ്ട്. അതിനൊന്നും അഭിപ്രായം പറയാറില്ല. ഇന്നലെ നടന്ന കാര്യങ്ങളൊന്നും തന്റെ അറിവോടെയല്ല. തന്നോട് ആലോചിച്ചാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നതെന്ന് യാമിനി പറഞ്ഞിട്ടുണ്്ട്ുവെങ്കില്‍ അതു ശരിയല്ലെന്നും പിള്ള വ്യക്തമാക്കി.

യാമിനിയ്ക്ക്് കുടുംബവുമായി വലിയ അടുപ്പമൊന്നുമില്ല. തന്റെ ഭാര്യയുമായോ മറ്റു മക്കളുമായോ അത്ര അടുപ്പത്തിലായിരുന്നില്ല. പല കാര്യങ്ങളിലും തനിക്ക് ഗണേഷിനേക്കാളും വിരോധം യാമിനിയോടാണ്. പല കാര്യങ്ങളും ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല. പലതും ഇനിയും പുറത്തുവരാനുണ്്ട്്. അങ്ങനെയുണ്്ടായാല്‍ കൂടുതല്‍ പ്രതികരിക്കാം. പാര്‍ട്ടി ഉടന്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തേണ്്ട കാര്യമില്ല. പാര്‍ട്ടിയുടെ നിരന്തരമായ ആവശ്യം ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ നടന്നുവെന്ന് കരുതിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

9ന് ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ പാര്‍ട്ടി പ്രതിനിധി പങ്കെടുക്കും. തുടര്‍ നിലപാടുകള്‍ യോഗത്തില്‍ വ്യക്തമാക്കും. മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം മാത്രമെ പാര്‍ട്ടി മുന്നോട്ടു വച്ചിട്ടുണ്ടായിരുന്നുള്ളു. എം.എല്‍.എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കാന്‍ ഉദ്ദേശിക്കുന്നില്ല. നാമമാത്രമായ ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ താഴെയിറക്കുന്ന നടപടികള്‍ കേരള കോണ്‍ഗ്രസ് ബിയുടെ ഭാഗത്ത് നിന്നുണ്്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വകുപ്പ് പാര്‍ട്ടിക്ക് യു.ഡി.എഫ് അനുവദിച്ചതാണ്. അടുത്ത മന്ത്രിയെ നിശ്ചയിക്കുമ്പോഴും വകുപ്പ് നല്‍കുമ്പോഴും പാര്‍ട്ടിയുമായി ആലോചിക്കേതാണ്. ഇക്കാര്യത്തില്‍ വലിയ പ്രതീക്ഷയൊന്നും വച്ചു പുലര്‍ത്തുന്നില്ല. പുതിയ മന്ത്രിയെ നിശ്ചയിക്കുമ്പോള്‍ ആരെ നിയമിക്കണമെന്ന് അഭിപ്രായം ചോദിച്ചാല്‍ പാര്‍ട്ടിയുടെ അഭിപ്രായം പറയും. രാജിവയ്ക്കുന്ന കാര്യം ഗണേഷ് അറിയിച്ചിരുന്നില്ല. മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഗണേഷുമായി താന്‍ പണ്്േട അകല്‍ച്ചയിലായിരുന്നു. അതുകൊണ്്ട് ഇക്കാര്യങ്ങളിലൊന്നും വലിയ താത്പര്യമില്ല.- പിള്ള പറഞ്ഞു.