യാമിനിയുടെ പരിക്കിന്റെ ചിത്രങ്ങളും പുറത്തുവന്നു
Tuesday, April 2, 2013 1:58 AM IST
തിരുവനന്തപുരം: ഗണേഷ് കുമാറിന്റെ പരിക്കിന്റെ ചിത്രങ്ങള്‍ക്കു പിന്നാലെ ഗണേഷ് കുമാറിന്റെ മര്‍ദനത്തില്‍ യാമിനി തങ്കച്ചിക്കേറ്റതെന്നു പറയുന്ന പരിക്കിന്റെ ചിത്രങ്ങളും പുറത്തുവന്നു. കൈയ്ക്കും കഴുത്തിനും നെറ്റിയിലും കാലിലുമേറ്റ പരിക്കുകളുടെ ഫോട്ടോകളാണ് ചാനലുകള്‍ പുറത്തുവിട്ടത്. ഇതിനു പിന്നാലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും പുറത്തുവന്നു.

ഗണേഷിനെതിരെ മ്യൂസിയം പോലീസ സ്റ്റേഷനില്‍ നല്‍കിയ പരാതിക്കൊപ്പം വച്ച ഫോട്ടോകളാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. കഴിഞ്ഞ മാസം 22 ന് ഗണേഷ് തന്നെ മര്‍ദിച്ചതിന്റെ പാടുകളാണിതെന്ന് യാമിനി പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ആദ്യ ഘട്ടത്തില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരുന്നില്ല. പിന്നീട് മാര്‍ച്ച് ആറിന് പ്രത്യേക അപേക്ഷ നല്‍കിയതിനു ശേഷമാണ് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.