ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്
Tuesday, April 2, 2013 1:50 AM IST
ഇടുക്കി: ചെറുതോണി കുയിലിമലയില്‍ കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒട്ടേറെപ്പേര്‍ക്ക് പരിക്ക്. ബസിലെ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ചെറുതോണിയിലേക്ക് പോയ ബസാണ് മറിഞ്ഞത്. 40 പേര്‍ക്ക് പരുക്കേറ്റതായതാണ് റിപ്പോര്‍ട്ട്.