ഗണേഷ് വിഷയം വഷളാക്കിയത് ഉമ്മന്‍ ചാണ്്ടിയും രമേശും: സുകുമാരന്‍ നായര്‍
Tuesday, April 2, 2013 12:30 AM IST
കോട്ടയം: ഗണേഷ് കുമാര്‍ വിഷയം ഇത്രയും വഷളായതിന്റെ ഉത്തരവാദികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയുമാണെന്ന് എന്‍ .എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.

സമുദായാംഗങ്ങളാണ് എന്ന നിലയിലാണ് ബാലകൃഷ്ണപിള്ളയും ഗണേഷും തമ്മിലുള്ള പ്രശ്നത്തില്‍ സമുദായ നേതാവായ താന്‍ ഇടപെട്ടതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഈ പ്രശ്നം അവസാനിക്കരുതെന്ന് ആഗ്രഹിക്കുന്ന ചിലര്‍ കാരണമാണ് അനുരഞ്ജനപ്രശ്നം പാളിയത്. ബാലകൃഷ്ണപിള്ളയെ വരുതിയിലാക്കാന്‍ മുഖ്യമന്ത്രിയും ചെന്നിത്തലയും തന്നെ കരുവാക്കുകയായിരുന്നു. ഗണേഷിന്റെ രാജി എന്‍ .എസ്.എസിനെ ബാധിക്കുന്ന പ്രശ്നമല്ല. അതുകൊണ്ടുതന്നെ ഗണേഷിന് പകരം മറ്റൊരാളെ നിര്‍ദേശിക്കുന്നുമില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.