കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റിയില്‍ പൊട്ടിത്തെറി; വിമത അംഗങ്ങള്‍ ബഹിഷ്കരിച്ചു
Tuesday, April 2, 2013 12:27 AM IST
ആലപ്പുഴ: ഏരിയാ സെക്രട്ടറി സി.കെ.ഭാസ്കരനെ മാറ്റുകയും ഏരിയാ കമ്മിറ്റിയില്‍ നിന്ന് മറ്റ് അഞ്ചുപേരെ ഒഴിവാക്കുകയും ചെയ്ത ജില്ലാ സെക്രട്ടേറിയറ്റിന്റെ നപടി ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബു റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി യോഗത്തില്‍ വീണ്്ടും ബഹളം. വിമതവിഭാഗം ഇറങ്ങിപ്പോയി.

അതിനിടെ ഏരിയാ കമ്മിറ്റിയിലെ 19 അംഗങ്ങളില്‍ 15 പേരും യോഗത്തില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന് ഏരിയാ കമ്മിറ്റി അംഗങ്ങള്‍ വ്യക്തമാക്കി. ജില്ലാ സെക്രട്ടേറിയറ്റിന്റെ തെറ്റ് സംസ്ഥാന കമ്മിറ്റി തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിമത അംഗങ്ങള്‍ പറഞ്ഞു. ഇതോടെ പ്രതിസന്ധി അതിരൂക്ഷമാകുമെന്നാണ് സൂചന. പ്രതിഷേധം തെരുവിലേക്ക് നീളാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. ഞായറ്ാഴ്ച മാറ്റിവച്ച യോഗം ഇന്നു വീണ്്ടും ചേരുകയായിരുന്നു.

വെള്ളിയാഴ്ച സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് അരൂര്‍, കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റികള്‍ പുന:സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. കഞ്ഞിക്കുഴി ഏരിയാ സെക്രട്ടറി മുതിര്‍ന്ന നേതാവ് സി.കെ. ഭാസ്കരന്‍, അരൂര്‍ ഏരിയ സെക്രട്ടറി ടി.വി.തങ്കപ്പന്‍ എന്നിവരെ തത്സ്ഥാനങ്ങളില്‍നിന്ന് മാറ്റി പകരം ജില്ലാ സെക്രട്ടേറിയറ്റംഗം ജി. വേണുഗോപാലിനെ അരൂര്‍ സെക്രട്ടറിയായും കയര്‍ ഫാക്ടറി തൊഴിലാളി യൂണിയന്‍ നേതാവ് സി.കെ.സുരേന്ദ്രനെ കഞ്ഞിക്കുഴി സെക്രട്ടറിയായും നിയമിക്കാനായിരുന്നു തീരുമാനം.

കഞ്ഞിക്കുഴിയിലെ പുനഃസംഘടിപ്പിച്ച 17 അംഗ കമ്മിറ്റിയില്‍ 10 പേര്‍ സുധാകര അനുകൂലികളും ഏഴുപേര്‍ ഐസക്- വി.എസ്.പക്ഷക്കാരുമാണ്. അരൂരില്‍ 16 അംഗ കമ്മിറ്റിയാണ് പുനഃസംഘടിപ്പിച്ചത്. സുധാകരപക്ഷത്ത് 10 പേരും ഐസക്- വി.എസ്.പക്ഷത്ത് ആറുപേരുമുണ്ട്.