ജപ്പാനില്‍ ഭൂചലനം; ആളപായമില്ല
Monday, April 1, 2013 11:28 PM IST
ടോക്യോ: കിഴക്കന്‍ ജപ്പാനില്‍ റിക്ടര്‍ സ്കെയിലില്‍ ആറു രേഖപ്പെടുത്തിയ ഭൂചലനം. പ്രാദേശിക സമയം പുലര്‍ച്ചെ 4.53നാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ടോക്യോയില്‍നിന്ന് 327 കിലോമീറ്റര്‍ അകലെ വടക്കു കിഴക്കന്‍ സമുദ്രത്തില്‍ 107 കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവ കേന്ദ്രം. അതേസമയം സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.