ഗണേഷിനും യാമിനിക്കും എതിരേ എഫ്ഐആര്‍ സമര്‍പ്പിച്ചു
Tuesday, April 2, 2013 9:23 AM IST
തിരുവനന്തപുരം: ഗണേഷ് കുമാര്‍ പീഡിപ്പിച്ചുവെന്ന ഭാര്യ യാമിനിയുടെ കേസിലും യാമിനി ക്രൂരമായി മര്‍ദിച്ചുവെന്ന ഗണേഷ് കുമാറിന്റെ പരാതിയിലും പോലീസ് എഫ്ഐആര്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് പോലീസ് എഫ്ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്്. എന്നാല്‍ വധശ്രമത്തിനു കേസെടുക്കണമെന്ന ഇരുവരുടേയും ആവശ്യം പോലീസ് അംഗീകരിച്ചില്ല. ഗാര്‍ഹിക പീഡന വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.