ഗണേഷിന്റെ രാജിയില്‍ കണ്ണീര്‍ പൊഴിക്കില്ല: പിള്ള
Monday, April 1, 2013 10:30 PM IST
കൊട്ടാരക്കര: മന്ത്രി ഗണേഷ് കുമാറിന്റെ രാജിയില്‍ ഒരു തുള്ളി കണ്ണീര്‍ പൊഴിക്കില്ലെന്ന് അച്ഛനും കേരളാ കോണ്‍ഗ്രസ് ബി നേതാവുമായ ആര്‍. ബാലകൃഷ്ണപിള്ള. കൊട്ടാരക്കര വാളകത്തുള്ള വസതിയില്‍ മാധ്യമ പ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ രാജി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്്ടിക്കു വേണ്്ടിയുള്ളതാണ്. അതില്‍ യാതൊരു അനുകമ്പയുമില്ല. ഗണേഷ് കുമാര്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാത്തതില്‍ ദുഃഖമുണ്്െടന്നും അദ്ദേഹം പറഞ്ഞു.