തോ​ക്കി​ൽ തോ​ൽ​ക്കി​ല്ല; നി​യ​ന്ത്ര​ണ​ത്തെ എ​തി​ർ​ത്ത് യു​എ​സ് ഗ​ൺ​ലോ​ബി രം​ഗ​ത്ത്
Friday, February 23, 2018 4:10 AM IST
വാ​ഷിം​ഗ്ട​ൺ: തോ​ക്ക് നി​യ​ന്ത്ര​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ജ​ന​കീ​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ വി​മ​ർ​ശി​ച്ച് യു​എ​സി​ലെ ശ​ക്ത​മാ​യ ഗ​ൺ​ലോ​ബി രം​ഗ​ത്ത്. സ്കൂ​ൾ‌ വെ​ടി​വ​യ്പ് രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് യു​എ​സ് റൈ​ഫി​ൾ അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു. ഡെ​മോ​ക്രാ​റ്റു​ക​ളും മാ​ധ്യ​മ​ങ്ങ​ളും ദു​ര​ന്ത​ത്തെ പ​ര​മാ​വ​ധി മു​ത​ലെ​ടു​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് യു​എ​സ് നാ​ഷ​ണ​ൽ റൈ​ഫി​ൾ അ​സോ​സി​യേ​ഷ​ൻ (എ​ൻ​ആ​ർ​എ) പ്ര​സി​ഡ​ന്‍റ് വെ​യ്ൻ ലാ​പെ​റി പ​റ​ഞ്ഞു.

യു​എ​സി​ലെ തോ​ക്ക് കൈ​വ​ശം​വ​യ്ക്കാ​നു​ള്ള അ​വ​കാ​ശം ഇ​ല്ലാ​താ​ക്കാ​നും തോ​ക്ക് നി​യ​ന്ത്ര​ണം വ​ർ​ധി​പ്പി​ക്കാ​നു​മാ​യി ഇ​വ​ർ ദു​ര​ന്ത​ത്തെ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. ദു​ര​ന്ത​ത്തെ രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ഒ​രു​നി​മി​ഷം​പോ​ലും ഇ​വ​ർ അ​മാ​ന്തം കാ​ണി​ച്ചി​ല്ലെ​ന്നും ലാ​പെ​റി പ​റ​ഞ്ഞു. യൂ​റോ​പ്യ​ൻ രീ​തി​യി​ലു​ള്ള സോ​ഷ്യ​ലി​സ്റ്റു​ക​ളാ​ണ് തോ​ക്ക് നി​യ​ന്ത്ര​ണ​ത്തി​നാ​യി വാ​ദി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മം ആ​ണോ​യെ​ന്ന് ഇ​വ​ർ പ​രി​ശോ​ധി​ക്കു​ന്നി​ല്ല. കൂ​ടു​ത​ൽ നി​യ​മ​ങ്ങ​ൾ സൃ​ഷ്ടി​ച്ച് ജ​ന​ങ്ങ​ളെ നി​യ​ന്ത്ര​ണ​ത്തി​ലാ​മെ​ന്നാ​ണ് ഇ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഇ​വ​ർ എ​ൻ​ആ​ർ​എ​യെ വെ​റു​ക്കു​ന്നു. യു​എ​സ് ഭ​ര​ണ​ഘ​ട​ന​യു​ടെ ര​ണ്ടാം ഭേ​ദ​ഗ​തി​യെ വെ​റു​ക്കു​ന്നു. ഇ​വ​ർ വ്യ​ക്തി​സ്വാ​ന്ത്ര്യ​ത്തെ​യും വെ​റു​ക്കു​ന്നു- ലാ​പെ​റി പ​റ​ഞ്ഞു. സ്കൂ​ളു​ക​ളു​ടെ സു​ര​ക്ഷ​യും സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ‌ സൗ​ജ​ന്യ​മാ​യി എ​ൻ​ആ​ർ​എ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. തോ​ക്ക് കൈ​വ​ശം വ​യ്ക്കാ​നു​ള്ള അ​വ​കാ​ശ​മാ​ണ് യു​എ​സ് ഭ​ര​ണ​ഘ​ട​ന​യു​ടെ ര​ണ്ടാം ഭേ​ദ​ഗ​തി​യി​ലൂ​ടെ ന​ൽ​ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

നേ​ര​ത്തെ കൂ​ട്ട​ക്കൊ​ല​ക​ൾ ഒ​ഴി​വാ​ക്കാ​ൻ യു​എ​സി​ലെ അ​ധ്യാ​പ​ക​ർ​ക്കും തോ​ക്കു​ക​ൾ ന​ൽ​ക​ണ​മെ​ന്ന പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പ​രാ​മ​ർ​ശം വി​വാ​ദ​മാ​യി​രു​ന്നു. തോ​ക്ക് കൈ​വ​ശ​മു​ള്ള ഒ​രു അ​ധ്യാ​പ​ക​ർ ഒ​പ്പ​മു​ണ്ടെ​ങ്കി​ൽ നി​ങ്ങ​ൾ​ക്ക് ഇ​ത്ത​രം അ​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ൽ അ​വ​സാ​നി​പ്പി​ക്കാ​ൻ ക​ഴി​യും എ ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ വാ​ക്കു​ക​ൾ. നി​ല​വി​ലെ "തോ​ക്ക്’ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കൂ​ടു​ത​ൽ തോ​ക്കു​ക​ളാ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

ട്രം​പി​ന്‍റെ പ​രാ​മ​ർ​ശം മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​യാ​യ​തോ​ടെ വി​മ​ർ​ശ​ന​വു​മാ​യി നി​ര​വ​ധി​പേ​ർ രം​ഗ​ത്തെ​ത്തി. ട്രം​പി​ന്‍റെ പ​രാ​മ​ർ​ശം യു​ക്തി​ര​ഹി​ത​മാ​ണെ​ന്നാ​യി​രു​ന്നു വി​മ​ർ​ശ​ന​ങ്ങ​ളി​ൽ ഏ​റെ​യും. ഇ​തോ​ടെ ട്വി​റ്റ​റി​ൽ ട്രം​പ് വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​ത്തി. അ​ധ്യാ​പ​ക​ർ തോ​ക്ക് സൂ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നു മ​ന​സി​ലാ​ക്കി​യാ​ൽ അ​ക്ര​മി പി​ന്തി​രി​യു​മെ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ വാ​ദം. ഇ​തി​നെ​തി​രേ​യും ട്വി​റ്റ​റി​ൽ ട്രോ​ളു​ക​ൾ ഉ​യ​രു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.