ജ​റു​സ​ലേ​മി​ൽ മെ​യ് മാ​സം യു​എ​സ് എം​ബ​സി തു​റ​ക്കും
Saturday, February 24, 2018 12:01 AM IST
വാ​ഷിം​ഗ്ട​ൺ: ഇ​സ്ര​യേ​ലി​ന്‍റെ സ്വാ​ത​ന്ത്ര്യ പ്ര​ഖ്യാ​പ​ന ദി​ന​ത്തി​ൽ ജ​റു​സ​ലേ​മി​ൽ യു​എ​സ് ന​യ​ത​ന്ത്ര​കാ​ര്യാ​ല​യം തു​റ​ക്കും. വ​രു​ന്ന മെ​യ് മാ​സ​ത്തി​ൽ ജ​റു​സ​ലേ​മി​ൽ പു​തി​യ എം​ബ​സി തു​റ​ക്കു​മെ​ന്ന് യു​എ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ടെ​ല്‍ അ​വീ​വി​ല്‍​നി​ന്ന് ജ​റു​സ​ലേ​മി​ലേ​ക്ക് മെ​യ് മാ​സം മ​ധ്യ​ത്തോ​ടെ​യാ​യി​രി​ക്കും എം​ബ​സി മാ​റ്റി​സ്ഥാ​പി​ക്കു​ക.

വെ​ള്ളി​യാ​ഴ്ച യു​എ​സ് കോ​ൺ​ഗ്ര​സ് ഇ​തി​ന് അം​ഗീ​കാ​രം ന​ൽ​കി​യെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ത​ര്‍​ക്ക​ഭൂ​മി​യാ​യ ജ​റു​സ​ലേ​മി​ല്‍ മ​റ്റൊ​രു​രാ​ജ്യ​ത്തി​നും ന​യ​ത​ന്ത്ര-​സ്ഥാ​ന​പ​തി​കാ​ര്യാ​ല​യ​ങ്ങ​ളി​ല്ല. നേ​ര​ത്തെ യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക് പെ​ൻ​സി അ​റി​യി​ച്ചി​രു​ന്ന​ത് എം​ബ​സി 2019 ൽ ​ആ​രം​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു.

ക​ലു​ഷി​ത​മാ​യ പ​ശ്ചി​മേ​ഷ്യ​യി​ല്‍ പു​തി​യ സം​ഘ​ര്‍​ഷ​ങ്ങ​ള്‍​ക്ക് വി​ത്തു​പാ​കി​യാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ടം റു​സ​ലേ​മി​നെ ഇ​സ്ര​യേ​ലി​ന്‍റെ ത​ല​സ്ഥാ​ന​മാ​യി അം​ഗീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ജ​റു​സ​ലേ​മി​നെ ഇ​സ്ര​യേ​ലി​ന്‍റെ ത​ല​സ്ഥാ​ന​മാ​യി അം​ഗീ​ക​രി​ക്കു​ന്ന ആ​ദ്യ​രാ​ജ്യ​മാ​ണ് അ​മേ​രി​ക്ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.