മധുവിന്‍റെ മരണം: ആദിവാസി സമൂഹം അട്ടപ്പാടിയിൽ റോഡ് ഉപരോധിക്കുന്നു
Friday, February 23, 2018 3:14 PM IST
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ പിടിയിലായ പ്രതികളെ കാണാൻ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ആദിവാസി സമൂഹം അട്ടപ്പാടിയിലെ അഗളിയിൽ റോഡ് ഉപരോധിക്കുന്നു. റോഡ് ഉപരോധം രണ്ട് മണിക്കൂർ പിന്നിട്ടു. നേരത്തെയും അഗളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപവും ആദിവാസി സമൂഹം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.