ടി.​പി. കേ​സ് പ്ര​തി കു​ഞ്ഞ​ന​ന്ത​ന് ശി​ക്ഷാ ഇ​ള​വ് ന​ൽ​കാ​ൻ നീ​ക്കം
Friday, March 16, 2018 12:33 PM IST
ക​ണ്ണൂ​ർ: ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ൽ പ്ര​തി​യാ​യ സി​പി​എം നേ​താ​വ് പി.​കെ. കു​ഞ്ഞ​ന​ന്ത​ന് ശി​ക്ഷാ ഇ​ള​വ് ന​ൽ​കാ​ൻ സ​ർ​ക്കാ​ർ നീ​ക്കം. 70 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്ക് ശി​ക്ഷാ​യി​ള​വ് ന​ല്കു​ന്ന​തി​ന്‍റെ സ​ർ​ക്കാ​ർ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് കു​ഞ്ഞ​ന​ന്ത​നെ ശിക്ഷാ ഇളവിനായി പരിഗണിക്കുന്നത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കെ.​കെ. ര​മ​യു​ടെ​യും കു​ഞ്ഞ​ന​ന്ത​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മൊ​ഴി മൂ​ന്നു​ദി​വ​സം മു​ന്പ് കൊ​ള​വ​ല്ലൂ​ർ എ​സ്ഐ ടി.​വി. ധ​ന​ജ്ഞ​യ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി. മൊ​ഴി​യു​ടെ റി​പ്പോ​ർ​ട്ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ ആ​ർ​എം​പി നേ​താ​വും ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ഭാ​ര്യ​യു​മാ​യ ര​മ കു​ഞ്ഞ​ന​ന്ത​ന് ശി​ക്ഷാ ഇ​ള​വ് ന​ൽ​കു​ന്ന​തി​നെ ശ​ക്ത​മാ​യി എ​തി​ർ​ത്ത് രംഗത്തെത്തിയിട്ടുണ്ട്. പ്ര​തി​ക​ൾ പു​റ​ത്തി​റ​ങ്ങി​യാ​ൽ ത​ങ്ങ​ളു​ടെ ജീ​വ​നു​ത​ന്നെ ഭീ​ഷ​ണി​യാ​കു​മെ​ന്ന് ര​മ ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

ത​ങ്ങ​ൾ ന​ൽ​കി​യ അ​പ്പീ​ൽ നി​ല​വി​ൽ കോ​ട​തി​യി​ൽ നി​ല​നി​ൽ​ക്കു​ക​യാ​ണ്. മാ​ര​ക​മാ​യ അ​സു​ഖം ബാ​ധി​ച്ച​വ​ർ​ക്കാ​ണ് ശി​ക്ഷാ​യി​ള​വ് ന​ൽ​കേ​ണ്ട​ത്. എ​ന്നാ​ൽ പ്ര​തി​യായ കുഞ്ഞനന്തന് സി​പി​എം ബ​ന്ധ​മു​ള്ളത് കൊ​ണ്ടാ​ണ് ഇ​ള​വ് ന​ൽ​കു​ന്ന​ത്. ശി​ക്ഷാ കാ​ല​യ​ള​വി​ൽ ത​ന്നെ കു​ഞ്ഞ​ന​ന്ത​ന് നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ൾ സ​ർ​ക്കാ​ർ ന​ൽ​കി​യി​ട്ടു​ണ്ട്. കു​ഞ്ഞ​ന​ന്ത​നെ മോ​ചി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും ര​മ പ​റ​ഞ്ഞു.

71 വ​യ​സാ​യ കു​ഞ്ഞ​ന​ന്ത​ൻ ഇ​പ്പോ​ൾ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലാ​ണ്. ടി​പി കേ​സി​ലെ ​പ്ര​തി​ക​ൾ​ക്ക് ഒ​ന്നി​ച്ച് പ​രോ​ൾ ന​ൽ​കി​യ​തും ചി​ല പ്ര​തി​ക​ൾ​ക്ക് ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ സു​ഖ ചി​കി​ത്സ ന​ൽ​കി​യ​തും വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് കു​ഞ്ഞ​ന​ന്ത​ന് ശി​ക്ഷാ ഇ​ള​വ് ന​ല്കാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​ത്.

ശിക്ഷാ കാലയിളവിനിടെ നിരവധി തവണ പരോളിൽ ഇറങ്ങിയ കുഞ്ഞനന്തൻ കു​ന്നോ​ത്തുപറ​ന്പ് സി​പി​എം ലോ​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ൽ പങ്കെടുത്തത് വിവാദമായിരുന്നു. ചട്ടങ്ങൾ മറികടന്നാണ് സർക്കാർ കുഞ്ഞനന്തന് പരോൾ നൽകിയതെന്ന് ആരോപണം ഉയർന്നിരുന്നു. നിലവിൽ സിപിഎം അംഗമായ കുഞ്ഞനന്തൻ സിപിഎം ഏരിയാ കമ്മിറ്റി അംഗമാണ്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.