പൂര നിറവിൽ തിരുനക്കര
Tuesday, March 20, 2018 5:27 PM IST
കോ​ട്ട​യം: പൂര ലഹരിയിലാണ് കോട്ടയം നഗരം. പൂരത്തിന് തിരുനക്കരയിൽ നിരന്ന ഗജവീരന്മാരെയും മേളപ്രമാണിമാരെയും കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ത​ന്ത്ര​മു​ഖ്യ​ൻ താ​ഴ്മ​ണ്‍ മ​ഠം ബ്ര​ഹ്മ​ശ്രീ ക​ണ്ഠ​ര​ര് മോ​ഹ​ന​ര് ഭ​ദ്ര​ദീ​പം തെ​ളിയിച്ചതോടെയാണ് തി​രു​ന​ക്ക​ര മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​സി​ദ്ധ​മാ​യ തി​രു​ന​ക്ക​ര പൂ​രം തുടങ്ങിയത്.

തൃ​ക്ക​വൂ​ർ ശി​വ​രാ​ജു, ഭാ​ര​ത് വി​നോ​ദ്, പാ​ന്പാ​ടി സു​ന്ദ​ര​ൻ, പ​ല്ലാ​ട്ട് ബ്ര​ഹ്മ​ദ​ത്ത​ൻ, ചൈ​ത്രം അ​ച്ചു, നാ​യ​ര​ന്പ​ലം രാ​ജ​ശേ​ഖ​ര​ൻ, ന​ന്തി​ല​ത്ത് ഗോ​പാ​ല​കൃ​ഷ്ണ​ൻ, പാ​റ​ന്നൂ​ർ ന​ന്ദ​ൻ, ശ​ങ്ക​ര​കു​ള​ങ്ങ​ര മ​ണി​ക​ണ്ഠ​ൻ, ഗു​രു​വാ​യൂ​ർ സി​ദ്ധാ​ർ​ഥ​ൻ, വേ​ന്പ​നാ​ട് അ​ർ​ജു​ന​ൻ, പ​ട്ടാ​ന്പി മ​ണി​ക​ണ്ഠ​ൻ, ഗു​രു​വാ​യൂ​ർ വ​ലി​യ വി​ഷ്ണു, വ​ര​ടി​യം ജ​യ​റാം, കു​ള​മാ​ക്കീ​ൽ ഗ​ണേ​ശ​ൻ, ഉ​ണ്ണി​പ്പ​ള്ളി ഗ​ണേ​ശ​ൻ, വ​ലി​യ​വീ​ട്ടി​ൽ ഗ​ണ​പ​തി, ഉ​ഷ​ശ്രീ ദു​ർ​ഗാ പ്ര​സാ​ദ്, ഭാ​ര​ത് വി​ശ്വ​നാ​ഥ്, വെ​ളി​നെ​ല്ലൂ​ർ മ​ണി​ക​ണ്ഠ​ൻ, തോ​ട്ട​യ്ക്കാ​ട് ക​ണ്ണ​ൻ, പന്മന ശ​ര​വ​ണ​ൻ തു​ട​ങ്ങി 22 ഗ​ജ​വീ​രന്മാരാണ് പൂരത്തിന് അണിനിരന്നത്.‌‌

തി​രു​ന​ക്ക​ര മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള 11 ക്ഷേ​ത്ര​ങ്ങ​ളി​ൽ​ നി​ന്ന് ചെ​റു​പൂ​ര​ങ്ങ​ൾ രാ​വി​ലെ ത​ന്നെ പുറപ്പെട്ട് ക്ഷേത്രത്തിൽ എത്തിയിരുന്നു. ചൊ​വ്വ​ല്ലൂ​ർ മോ​ഹ​ന​ൻ നാ​യ​ർ, ഗു​രു​വാ​യൂ​ർ ക​മ​ൽ​നാ​ഥ്, ക​ലാ​മ​ണ്ഡ​ലം പു​രു​ഷോ​ത്ത​മ​ൻ തു​ട​ങ്ങി​യ 75-ൽ ​പ​രം ക​ലാ​കാ​ര​ൻ​മാ​ർ പ​ങ്കെ​ടു​ത്ത പാ​ണ്ടി​മേ​ള​മായിരുന്നു പൂരത്തിന്‍റെ മറ്റൊരു ആകർഷണം. തൃ​ശൂ​ർ പാ​റ​മേ​ക്കാ​വ്, തി​രു​വാ​ന്പാ​ടി ദേ​വ​സ്വ​ങ്ങ​ളു​ടെ കു​ട​മാ​റ്റം പൂരപ്രേമികൾക്ക് മറ്റൊരു വിരുന്നായി.‌ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ക​മ്മീ​ഷ​ണ​ൽ എ​ൻ.​വാ​സുവായിരുന്നു മുഖ്യാതിഥി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.