സ്പീ​ക്ക​റു​ടെ പി​ന്തു​ണ​യോ​ടെ സ​ർ​ക്കാ​ർ ച​ർ​ച്ച​ക​ളി​ൽ​നി​ന്നും ഓ​ടി​യൊ​ളി​ക്കു​ന്നു: ടി​ഡി​പി
Wednesday, March 21, 2018 3:08 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ച​ർ​ച്ച​ക​ളി​ൽ​നി​ന്നും ഓ​ടി​യൊ​ളി​ക്കു​ക​യാ​ണെ​ന്നും സ്പീ​ക്ക​ർ ഇ​തി​നു പി​ന്തു​ണ ന​ൽ​കു​ക​യാ​ണെ​ന്നും ടി​ഡി​പി. ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​നെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യം പ​രി​ഗ​ണി​ക്കാ​തെ സ​ഭ പ​രി​ച്ചു​വി​ട്ട സം​ഭ​വ​ത്തി​ൽ‌ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ടി​ഡി​പി എം​പി ജ​യ​ദേ​വ് ഗ​ല്ലാ.

ഒ​ത്തു​ക​ളി​പോ​ലെ എ​ഡി​എം​കെ ബി​ജെ​പി​യു​ടെ താ​ള​ത്തി​നൊ​ത്ത് തു​ള്ളു​ക​യാ​ണ്. ത​ങ്ങ​ൾ കാ​ത്തി​രി​ക്കു​ക​യാ​ണ്, സ​ർ​ക്കാ​ർ ജ​നാ​ധി​പ​ത്യ​ത്തെ ഉ​പ​യോ​ഗി​ച്ച് ക​ളി​ക്കു​ന്ന​തെ​ങ്ങ​നെ​യെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് കാ​ണി​ച്ചു​കൊ​ടു​ക്കാ​ൻ ക​ഴി​യു​ന്ന അ​വ​സ​ര​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ടി​ആ​ർ​എ​സ്, എ​ഡി​എം​കെ എം​പി​മാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും ച​ർ​ച്ച​ക​ളൊ​ന്നും കൂ​ടാ​തെ പി​രി​ഞ്ഞി​രു​ന്നു. തു​ട​ർ‌​ച്ച​യാ​യ മൂ​ന്നാം ആഴ്ചയാണ് പാ​ർ​ല​മെ​ന്‍റ് സ്തം​ഭി​ക്കു​ന്ന​ത്. മോ​ദി സ​ർ​ക്കാ​രി​നെ​തി​രെ ടി​ഡി​പി അ​വി​ശ്യാ​സം കൊ​ണ്ടു​വ​ന്ന​തോ​ടെ വ​ർ​ധി​വീ​ര്യ​ത്തോ​ടെ എ​ഡി​എം​കെ​യും ടി​ആ​ർ എ​സും പ്ര​തി​ഷേ​ധ​വും ബ​ഹ​ള​വും ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​വ​രു​ടെ ബ​ഹ​ള​ത്തെ തു​ട​ർ​ന്നാ​ണ് സ്പീ​ക്ക​ർ സ​ഭ പി​രി​ച്ചു​വി​ട്ട​ത്. സ​ഭ ക്ര​മ​ത്തി​ല​ല്ലെ​ങ്കി​ൽ അ ​വി​ശ്വാ​സ പ്ര​മേ​യം പ​രി​ഗ​ണി​ക്കാ​നാ​കി​ല്ലെ​ന്ന് സ്പീ​ക്ക​ർ സു​മി​ത്ര മ​ഹാ​ജ​ൻ വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ സ​ഹാ​യി​ക്കാ​നാ​ണ് എ​ഡി​എം​കെ​യും ടി​ആ​ർ​എ​സും ശ്ര​മി​ക്കു​ന്ന​തെ​ന്നാ​ണ് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ ആ​രോ​പ​ണം.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ താ​ത്പ​ര്യ​ത്തി​ലാ​ണ് ടി​ആ​ർ​എ​സ്, എ​ഡി​എം​കെ എം​പി​മാ​ർ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി അ​വി​ശ്വാ​സ​പ്ര​മേ​യ ച​ർ​ച്ച​യ്ക്കു ത​ട​സം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വ് രാം​ഗോ​പാ​ൽ വ​ർ​മ ആ​രോ​പി​ച്ചു. തു​ട​ർ​ച്ച​യാ​യ സ​ഭാ​സ്തം​ഭ​നം ഒ​ഴി​വാ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രോ, സ്പീ​ക്ക​റോ സ​ർ​വ​ക​ക്ഷി സ​മ്മേ ള​നം അ​ട​ക്ക​മു​ള്ള ശ്ര​മ​ങ്ങ​ൾ​പോ​ലും ന​ട​ത്തു​ന്നി​ല്ലെ​ന്ന​ത് അ​വി​ശ്വാ​സ പ്ര​മേ​യം അ​ട​ക്ക​മു​ള്ള​വ​യി​ൽ​നി​ന്നു​ള്ള സ​ർ​ക്കാ​രി​ന്‍റെ ഒ​ളി​ച്ചോ​ട്ട​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.