ഭൂമിയിടപാടിലെ അന്വേഷണം ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു
Friday, March 16, 2018 11:28 AM IST
കൊച്ചി: സീറോ മലബാർ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ ഉത്തരവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. കേസിൽ പോലീസ് നടപടികൾ സ്വീകരിക്കുന്നതും ഡിവിഷൻ ബെഞ്ച് തടഞ്ഞിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയയ്ക്കാനും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സീറോ മലബാർ സഭാ മേജർആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവരുടെ ഹർജി പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്‍റെ വിധി. കേസ് വിശദമായി വാദം കേൾക്കുന്നതിന് ഏപ്രിൽ നാലിലേക്ക് മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.