പ​രീ​ക്ഷ​യി​ൽ തോ​റ്റ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി
Wednesday, March 21, 2018 9:37 AM IST
ന്യൂ​ഡ​ൽ​ഹി: നോ​യി​ഡ​യി​ൽ പ​രീ​ക്ഷ​യി​ൽ തോ​റ്റ​തി​നു ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി. പ​തി​ന​ഞ്ചു​വ​യ​സു​കാ​രി​യാ​യ ഇ​കി​ഷ രാ​ഘ​വ് ഷ​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. മ​യൂ​ർ വി​ഹാ​റി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് ഇ​കി​ഷ. അ​ധ്യാ​പ​ക​ർ വി​ദ്യാ​ർ​ഥി​യു​ടെ​മേ​ൽ വ​ലി​യ സ​മ്മ​ർ​ദ​മാ​ണ് ച​ലു​ത്തി​യി​രു​ന്ന​തെ​ന്ന് ഇ​കി​ഷ​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മാ​താ​പി​താ​ക്ക​ൾ പു​റ​ത്തു​പോ​യ സ​മ​യ​ത്താ​ണ് ഇ​കി​ഷ ജീ​വ​നൊ​ടു​ക്കി​യ​ത്. വീ​ട്ടു​കാ​ർ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ പെ​ൺ​കു​ട്ടി​യു​ടെ മു​റി പൂ​ട്ടി​യി​രി​ക്കു​ക​യാ​യി​രു​ന്നു. വാ​തി​ൽ ച​വു​ട്ടി​ത്തു​റ​ന്ന് അ​ക​ത്തു​ക​ട​ന്ന ബ​ന്ധു​ക്ക​ൾ, കു​ട്ടി​യെ ഫാ​നി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

സ്കൂ​ളി​ലെ ര​ണ്ട് അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ മാ​താ​പി​താ​ക്ക​ൾ പ​രാ​തി ന​ൽ​കി. ഇ​വ​രു​ടെ സ​മ്മ​ർ​ദ​മാ​ണ് ഇ​കി​ഷ​യു​ടെ മ​ര​ണ​ത്തി​നു കാ​ര​ണ​മെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.