ലൈം​ഗീ​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ട്: ജെ​നി​ഫ​ർ ലോ​പ്പ​സി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ
Saturday, March 17, 2018 7:35 AM IST
ന്യൂ​യോ​ർ​ക്ക്: താ​ന്‍ ലൈം​ഗീ​ക അ​തി​ക്ര​മ​ത്തി​ന്‌ ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്ന് ഹോ​ളി​വു​ഡ് ന​ടി​യും ഗാ​യി​ക​യു​മാ​യ ജെ​നി​ഫ​ർ ലോ​പ്പ​സി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. സി​നി​മ ജീ​വി​ത​ത്തി​ന്‍റെ ആ​ദ്യ​കാ​ല​ത്താ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ഓ​ഡി​ഷ​ന് എ​ത്തി​യ ത​ന്നോ​ട് സം​വി​ധാ​യ​ക​ൻ മോ​ശ​മാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നും ന​ടി പ​റ​ഞ്ഞു.

ഹാ​ർ​പെ​ർ​സ് ബ​സാ​ർ മാ​ഗ​സി​നു അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​ണ് ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം ജെ​നി​ഫ​ർ പ​ങ്കു​വെ​ച്ച​ത്. ഓ​ഡി​ഷ​നു ചെ​ന്ന​പ്പോ​ൾ മാ​റി​ടം ന​ഗ്ന​മാ​ക്കാ​ൻ സം​വി​ധാ​യ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഇ​ക്കാ​ര്യം ക​ടു​ത്ത​ഭാ​ഷ​യി​ൽ നി​ര​സി​ക്കു​ക​യി​രു​ന്നു​വെ​ന്നും ലോ​പ​സ് പ​റ​ഞ്ഞു. എ​ന്നാ​ൽ സം​വി​ധാ​യ​ക​ന്‍റെ പേ​ര് വെ​ളി​പ്പെ​ടു​ത്താ​ൽ ന​ടി ത​യാ​റാ​യി​ല്ല.

നേ​ര​ത്തെ, പീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ള്‍ എ​ത്ര​ത്തോ​ളം ഗു​രു​ത​ര​മാ​ണെ​ന്ന് സ​മൂ​ഹ​ത്തെ ബോ​ധ​വ​ല്‍​ക്ക​രി​ക്കു​ന്ന "മീ ​ടൂ' ക്യാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി നി​ര​വ​ധി സ്ത്രീ​ക​ൾ ത​ങ്ങ​ൾ​ക്ക് നേ​രി​ട്ട ദു​ര​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.